എല്ലാ ഭക്ഷണങ്ങളിലും നാം ചേർക്കുന്ന ഒന്നാണ് പച്ചമുളക്.
എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും കഴിയ്ക്കാന്‍ താത്പര്യം കാട്ടുന്നവര്‍ വിരളമാണ്.
വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.
പച്ചമുളകിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങളെ അകറ്റി നിർത്താനും പച്ചമുളകിന് കഴിയും.
വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും.
വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്.
രക്തധമനികളില്‍ കൊഴുപ്പടിയുന്ന അവസ്ഥ ഇല്ലാതാക്കാൻ പച്ചമുളക് സഹായിയ്ക്കും
പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനാകും.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ പച്ചമുളക് ആരോഗ്യമുള്ള കണ്ണുകൾക്കും ചർമ്മത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതാണ്.