ശരീരത്തിന്റെ മെറ്റബോളിസം നല്ലരീതിയിലാണെങ്കിൽ, ദിവസം മുഴുവൻ നിങ്ങൾ സജീവമായിരിക്കും. ശരീരഭാരം കുറയ്ക്കാനും കഴിയും. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഏലം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. രാവിലെ ചായയിലും ഗ്രീൻ ടീയിലും ഏലയ്ക്ക ചേർക്കാം.
ഇഞ്ചി ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ശരീര വേദന ഒഴിവാക്കി ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ഗ്രീൻ ടീ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും പുതുമയും ഊർജവും നൽകുകയും ചെയ്യുന്നു.
വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ജീരകം. അതിരാവിലെ തന്നെ ജീരക വെള്ളം കുടിക്കുന്നത് വളരെ ഗുണം ചെയ്യും.
പച്ച പച്ചക്കറികൾ കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. എടുക്കുന്നതിന് മുമ്പ്, വൈദ്യോപദേശം നേടുക. ZEE MALAYALAM NEWS ഇതിന് ഉത്തരവാദിയല്ല.