കാപ്പിയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
കാപ്പി കുടിക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്.
കാത്സ്യം ആഗിരണം ചെയ്യുന്നത് തടയാൻ കഫീന് സാധിക്കും. അതിനാൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
കാത്സ്യത്തിന്റെ മറ്റൊരു ഉറവിടമാണ് ബദാം. കാപ്പി കുടിക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ ബദാം കഴിക്കരുത്.
സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമായതിനാൽ ഇത് കാപ്പിയുടെ കൂടെ കഴിക്കരുത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ടാനിൻ സിങ്ക് ആഗിരണം തടയും.
ഓട്സ് സിങ്കിന്റെ ഉറവിടമാണ്. കാപ്പിയുടെ കൂടെ ഓട്സ് കഴിക്കുന്നത് നല്ലതല്ല.
മുട്ടയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളും ഇരുമ്പ് അടങ്ങിയ ഉത്പന്നങ്ങളും കാപ്പിക്കൊപ്പം കഴിക്കരുത്.
സുഗന്ധവ്യഞ്ജനങ്ങളോ മസാലകളോ അടങ്ങിയ എരിവുള്ള ഭക്ഷണങ്ങൾ കാപ്പിയുടെ രുചിയെയും ഗുണത്തെയും ബാധിക്കും.
പാലും പാൽ ഉത്പന്നങ്ങളും കാപ്പിക്കൊപ്പം കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും.
കൊഴുപ്പും കൊളസ്ട്രോളും കൂടുതലുള്ളതിനാൽ കാപ്പിയുടെ കൂടെ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.