ശരീരഭാരം കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം
നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, എന്നിവയുടെ മികച്ച സ്രോതസാണ് പയറുവർഗങ്ങൾ.
അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നു.
ധാന്യങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
ബെറിപ്പഴങ്ങളിൽ കലോറി കുറവാണ്. ഇവയിൽ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.
അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
അവോക്കാഡോയിൽ നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.
ആപ്പിളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ദഹനത്തെ മികച്ചതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ചിയ വിത്തുകളിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.