വേനൽ കനത്തു വരുകയാണ്. രാജ്യത്തെ എല്ലായിടങ്ങളിലും കനത്ത ചൂട് കാരണം വരൾച്ച അനുഭവപ്പെടുകയാണ്. ശുദ്ധ ജലജലത്തിന്റെ ലഭ്യത പോലും കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൂടിൽ നിന്നും സ്വയം പ്രതിരോധിക്കാനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പഴവർഗമാണ് തണ്ണിമത്തൻ. പകൽ സമയങ്ങളിൽ തണ്ണിമത്തൻ കഴിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിക്കും.
നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണപ്പെടുന്ന പഴവർഗമാണ് നൊങ്ക്. ശരീരത്തിൽ എപ്പോഴും തണുപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ നൊങ്ക് കഴിക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓറഞ്ച്. ഇത് കഴിക്കുന്നത് വെയിലിന്റെ ചൂടിൽ നിന്നും ശരീരത്തെ ചെറുത്തു നിൽക്കാൻ സഹായിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ ഓറഞ്ച് മികച്ച പഴമാണ്.
പഴങ്ങളുടെ രാജാവായ അതിന്റെ പോഷകഗുണങ്ങളാൽ പേരു കേട്ടതാണ്. ഇത് വേനൽക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും തണുപ്പ് നൽകാനും സഹായകരമാണ്.
നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് വെള്ളരിക്ക. ഇതിൽ ധാരാളമായി ജലത്തിന്റെ അംശവും അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് കഴിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സിയാൽ സമ്പന്നമായ നാരങ്ങ വേനലിൽ കഴിക്കുന്നത് നല്ലതാണ്. നാരങ്ങയുടെ നീര് വെള്ളത്തിൽ ചേർത്ത് ഉപ്പോ, മധുരമോ, രണ്ടും ഒന്നിച്ചോ ചേർത്ത് കുടിക്കുന്നത് ഊർജ്ജം നിലനിർത്താൻ സഹായിക്കും.