Benefits of Fenugreek Leaves:

മഞ്ഞുകാലത്ത് ഡയറ്റിൽ ഉലുവയില ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഏറെ!

Ajitha Kumari
Dec 01,2023
';

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

ശൈത്യകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഈ ഉലുവയില. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവയുടെ ഇല രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

';

ആരോഗ്യ ഗുണങ്ങള്‍

ഉലുവയില കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കറിയാം...

';

ദഹനം മെച്ചപ്പെടുത്താൻ

ഉലുവയിലും ഉലുവയിലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധവും നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും സഹായിക്കും.

';

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവയില. ഫൈബറിനാല്‍ സമ്പന്നമായ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

';

എൽഡിഎൽ കൊളസ്ട്രോൾ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഉലുവയില എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഉത്തമം.

';

എല്ലുകളുടെ ആരോഗ്യത്തിന്

കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സൂപ്പറാണ്

';

ഫൈബര്‍

കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവയില കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും ഒപ്പം വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

';

ചർമ്മം, തലമുടി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

';

VIEW ALL

Read Next Story