Jaggery Benefits

വെറും വയറ്റിൽ ശർക്കര കഴിച്ചോളൂ, ലഭിക്കും നിറയെ ഗുണങ്ങൾ!

Ajitha Kumari
Dec 18,2023
';

Health Benefits Of Jaggery

തണുപ്പുകാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ഈ സമയത്ത് പ്രതിരോധശേഷി കൂട്ടേണ്ടത് വളരെയധികം അത്യാവശ്യമാണ്.

';

രോഗ പ്രതിരോധശേഷി

ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മഞ്ഞുകാലത്ത് രാവിലെ വെറുംവയറ്റില്‍ ശര്‍ക്കര കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

';

ശര്‍ക്കര

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തുണ്ടാകുന്ന ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാൻ സഹായിക്കും.

';

അയേണിന്‍റെ കുറവ്

ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കും.

';

ദഹനം

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

';

ശരീരത്തിലെ വിഷാംശം

ശർക്കര കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

';

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര സൂപ്പറാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര കിടുവാണ്.

';

രക്തസമ്മര്‍ദ്ദം

പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

';

VIEW ALL

Read Next Story