ഭക്ഷണശേഷം ഒന്ന് ഉറങ്ങാന്‍ തോന്നുക സ്വാഭാവികമാണ്. ശരീരം കൂടുതല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുനതാണ് ഇതിനു കാരണം. ഇതകറ്റാന്‍ നടപ്പ് സഹായിയ്ക്കും.
ശരീരത്തിന്‍റെ ചയാപചയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും നടപ്പ് സഹായകമാണ്.
ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നത് ഈ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തും. അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ മാറിക്കിട്ടും.
മറ്റ് അസ്വസ്ഥതകള്‍ ഇല്ലാത്ത പക്ഷം ഭക്ഷണത്തിന് ശേഷം അര മണിക്കൂര്‍ നടക്കുന്നത് അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
അത്താഴത്തിന് മാത്രമല്ല, ഉച്ച ഭക്ഷണത്തിന് ശേഷവും 100 സ്റ്റെപ്പ് നടക്കണമെന്ന് ആയുര്‍വേദവും പറയുന്നു
നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ സഹായിയ്ക്കുന്നു.
വ്യായാമത്തിന്‍റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നടക്കുന്നത് ഒരു മികച്ച വ്യായാമമായി കണക്കാക്കുന്നു.
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും.