Benefits of Flaxseed

ദിനവും ഫ്ലാക്‌സ് സീഡ് കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Dec 29,2023
';

Benefits of eating Flaxseed

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍, മഗ്നീഷ്യം, അയേണ്‍ തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ അടങ്ങിയതാണിത്.

';

ചണവിത്ത്

ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

';

ഒമേഗ 3 ഫാറ്റി ആസിഡ്

ഫ്‌ളാക്‌സ് സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ്. മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

';

കൊളസ്ട്രോളിനെ കുറയ്ക്കാന്‍

ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

';

ഫ്‌ളാക്‌സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഗുണം ചെയ്യും.

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

';

ഒമേഗ 3

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്.

';

VIEW ALL

Read Next Story