Gooseberry Benefits For Hair

മുടി കൊഴിച്ചിൽ ആണോ പ്രശ്നം, എന്നാൽ നെല്ലിക്ക സൂപ്പറാ..

Ajitha Kumari
Dec 08,2023
';

മുടികൊഴിച്ചിൽ

പലരേയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് ഈ മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.

';

മുടിയുടെ ആരോ​ഗ്യത്തിന്

മുടിയുടെ ആരോ​ഗ്യത്തിനും മുടിവളർച്ചയ്ക്കും നെല്ലിക്ക കിടിലനാണെന്ന് എത്രപേർക്കറിയാം.

';

മുടി വളർച്ച

നെല്ലിക്ക മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

';

കാൽസ്യം

നെല്ലിക്കയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ സ്ട്രോങ്ങ് ആക്കാനും അതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

';

നെല്ലിക്ക

ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

';

അകാല നര

നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.

';

അണുബാധകൾ തടയും

ഇത് താരൻ, മറ്റ് ഫംഗസ് അണുബാധകൾ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക എങ്ങനെ ഉപയോ​ഗിക്കാമെന്നറിയാം...

';

വെളിച്ചെണ്ണ, ഉണക്കിയ നെല്ലിക്ക

കുറച്ച് വെളിച്ചെണ്ണ എടുത്ത് തിളപ്പിച്ച ശേഷം അതിലേക്ക് ഉണക്കിയ നെല്ലിക്കയുടെ കഷണങ്ങൾ ചേർക്കുക. ശേഷം ഈ എണ്ണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റുന്നതിന് നല്ലതാ.

';

നെല്ലിക്ക പൊടിയും തൈരും

നെല്ലിക്ക പൊടിയും തൈരും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.

';

തൈര്

തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

';

നെല്ലിക്ക ജ്യൂസും ബദാം ഓയിലും

രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും ബദാം ഓയിലും മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക.

';

Almond benefits

ബദാമിന് ജലാംശം നൽകുന്നതും പോഷിപ്പിക്കുന്നതുമായ ഗുണങ്ങളുണ്ട്. അത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കും.

';

VIEW ALL

Read Next Story