കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും വികെ ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-നാണ് ജനിച്ചത്.
എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.
2015 മാർച്ച് 2ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 1978 ലാണ് സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1987ലും,1982ലും വാഴൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടിയെടുത്തു.
പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കാനത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് എതിരാളികൾ ചിന്തിച്ചു തുടങ്ങുന്പോഴായിരുന്നു എഐടിയുസി ജനറൽ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.