Benefits Of Flax Seeds:

ഫ്‌ളാക്‌സ്‌ സീഡ് ദിനവും കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Nov 27,2023
';

ഫ്‌ളാക്‌സ് സീഡ്

ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് എന്നറിയപ്പെടുന്ന ചണവിത്ത്.

';

ഫൈബര്‍

പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും.

';

കുടലിന്‍റെ ആരോഗ്യത്തിന്

കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

';

മത്സ്യം കഴിക്കാത്തവര്‍ക്ക്

മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമം.

';

കൊളസ്ട്രോൾ കുറയ്ക്കാന്‍

ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

';

രക്തസമ്മര്‍ദ്ദം

ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സൂപ്പറാണ്.

';

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

';

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

';

ശരീരഭാരത്തെ നിയന്ത്രിക്കാൻ

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

';

VIEW ALL

Read Next Story