Orange Peel Benefits:

മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഓറഞ്ചിന്റെ തൊലി കിടുവാ...

Ajitha Kumari
Nov 27,2023
';

Orange Peel

ഓറഞ്ചിന്റെ തൊലി പൊതുവെ നമ്മൾ കളയാറാണ് പതിവ് അല്ലെ? എന്നാൽ ഇനി മുതൽ അരുത്.

';

പോഷകങ്ങൾ

ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ​​പോഷകങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.

';

ഓറഞ്ച് തൊലികൾ ചർമ്മത്തിന്

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, തുടങ്ങിയ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ച് തൊലികൾ ചർമ്മത്തിന് പല തരത്തിൽ ഗുണം ചെയ്യും

';

ചർമ്മത്തിന് തിളക്കം

ഓറഞ്ച് തൊലിയിൽ പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും.

';

ടോണർ സുഷിരങ്ങൾ

ഓറഞ്ച് തൊലി ടോണർ സുഷിരങ്ങൾ ശക്തമാക്കാനും അധിക എണ്ണ ഉൽപാദനം നിയന്ത്രിക്കാനും സഹായിക്കും.

';

മുഖക്കുരു

ഓറഞ്ച് തൊലിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. അതേസമയം ഓറഞ്ചിന്റെ തൊലിയിലെ ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനും ​ഗുണം ചെയ്യും.

';

Orange Peel Pack

മുഖസൗന്ദര്യത്തിനായി ഓറഞ്ചിന്റെ തൊലി രണ്ട് രീതിയിൽ പാക്കായി ഉപയോ​ഗിക്കാം

';

Orange Pack

ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചതും ഒരു ടീസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

';

ഓറഞ്ചിന്റെ തൊലി

വീട്ടിൽ തന്നെ ഓറഞ്ചിന്റെ തൊലി ഉണങ്ങി പൊടിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ അലർജി പ്രശ്നമുള്ളവർ ഓറഞ്ച് പൊടി ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

';

ഓറഞ്ച് പാക്ക്

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ ഓറഞ്ച് പൊടിയും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

';

VIEW ALL

Read Next Story