പ്രായഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം.
എന്നാൽ ഇത് പതിവായോ അമിതമായോ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.
ഐസ്ക്രീം കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും ഐസ്ക്രീം നല്ലതല്ല.
വേനൽക്കാലത്ത് ഐസ് ക്രീം കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ഐസ്ക്രീം കഴിക്കുന്നത് അമിതഭാരം പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുന്നു.
കുട്ടികളിൽ ഐസ്ക്രീം കഫം കെട്ടുന്നതിന് കാരണമാക്കുന്നു.