ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ക്ലാസിക്കൽ നൃത്ത രൂപങ്ങൾ...
ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമാണ് കഥകളി
300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള രൂപഭംഗി ഇതിനെ ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു
രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണർത്തുന്ന നൃത്തരുപമാണ് മണിപ്പൂരി
ഹൃദ്യമായ സംഗീതവും അഭിനയവും നൃത്തവും കലർന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി നൃത്തത്തിന്
ചലിക്കുന്ന ശില്പം എന്നാണ് ഒഡീസി നൃത്തത്തെ വിശേഷിപ്പിക്കുന്നത്
ഒഡീഷയിൽ ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ് ഒഡീസി
ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്
മധ്യപ്രദേശിലും ഉത്തർപ്രദേശിലും വളരെ പുരാതനകാലം മുതൽ നിലവിലുണ്ടായിരുന്ന കലാരൂപമാണ് കഥക്. കഥകളിയെ പോലെ കഥകൾ ആടുന്നത് കൊണ്ടാണ് കഥക് എന്ന പേരു കിട്ടിയത്
കേരളത്തിന്റെ തനത് ലാസ്യനൃത്ത കലാരൂപമാണ് മോഹിനിയാട്ടം
രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്
ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്നത് ഭരതനാട്യം ആണ്.
തമിഴ്‌നാട്ടിൽ ഉത്ഭവിച്ച നൃത്തരൂപമാണ് ഭരതനാട്യം. ഇതിന്റെ ആദ്യകാല നാമം ദാസിയാട്ടം എന്നായിരുന്നു
ഭാരതത്തിൽ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ് കുച്ചിപ്പുടി
ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിലാണ് ഇത് പിറവിയെടുത്തത്