Coriander Seeds Benefits: നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ് സുഗന്ധവ്യഞ്ജനമാണ് മല്ലി. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മല്ലിയില്ലാതെ പല ഇന്ത്യൻ ഭക്ഷണങ്ങളുടെയും രുചി അപൂർണ്ണമാണ്.

Oct 02,2023
';


ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതാണ്‌ മല്ലി. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്.

';

കട്ടിയുള്ള മൃദുവായ മുടിക്ക് മല്ലി

മുടി വളർച്ചയ്ക്ക് മല്ലി വിത്തുകൾ ഉത്തമമാണ്. നിങ്ങളുടെ മുടി കൊഴിയുകയാണ് എങ്കില്‍ മുടിയിൽ പുരട്ടുന്ന എണ്ണയിൽ അല്പം മല്ലിപ്പൊടി കലർത്തി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ പ്രശ്‌നം കുറയ്ക്കും.

';

മുഖക്കുരുവിന് മല്ലി

നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, ഇടയ്ക്കിടെയുള്ള മുഖക്കുരു ഉണ്ടാകാം. മുഖക്കുരു കുറയ്ക്കാൻ മല്ലി സഹായിക്കും. മല്ലി ഉപയോഗിച്ച് ഫേസ് മാസ്ക് തയ്യാറാക്കാം . മല്ലി വെള്ളമൊഴിച്ച് ഒരു നുള്ള് മഞ്ഞളും മുള്‍ത്താണി മിട്ടിയും തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. ഉണങ്ങിയ ശേഷം നന്നായി കഴുകുക.

';

പ്രമേഹത്തിന് ഗുണം ചെയ്യും മല്ലി വിത്തുകൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ രാത്രിയിൽ ഒരു പിടി മല്ലിവിത്ത് വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് രാവിലെ വിത്തുകൾ അരിച്ചെടുത്ത് ആ വെള്ളം കുടിക്കുക. പ്രമേഹം, കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ മല്ലി വെള്ളം പതിവായി കുടിക്കാം.

';

ചർമ്മത്തിന് മല്ലി വിത്ത്

ചർമ്മത്തിലെ വീക്കം, എക്സിമ, ചൊറിച്ചിൽ, തിണർപ്പ് എന്നിവയ്ക്ക് മല്ലി വിത്തുകൾ വളരെ ഫലപ്രദമാണ്. വായിലെ അൾസർ, മുറിവുകൾ എന്നിവയ്ക്കും മല്ലി സഹായകമാണ്.

';

ജലദോഷത്തിനും ചുമയ്ക്കും മല്ലി വിത്തുകൾ ഗുണം ചെയ്യും

മുറിവുകൾ ഉണങ്ങാൻ മാത്രമല്ല ജലദോഷവും പനിയും തടയാനും മല്ലി സഹായിക്കുന്നു. മല്ലിയിലയിൽ ധാരാളം അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്താൻ ഇത് സഹായിക്കുന്നു.

';

മല്ലി വിത്തുകൾ ദഹനം മെച്ചപ്പെടുത്തുന്നു

ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ മല്ലി സഹായിക്കുന്നു. ഒരു പിടി മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക, വിത്തുകള്‍ മാറ്റി വെള്ളം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക.

';

മല്ലി മറ്റ് ഗുണങ്ങള്‍

മല്ലിയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വിളർച്ച, അതായത് രക്തക്കുറവ് മല്ലിയുടെ സഹായത്തോടെ തടയാം. ഇത് മാത്രമല്ല, ആര്‍ത്തവം ക്രമരഹിതമായ കാലഘട്ടങ്ങളിലും മല്ലി ഗുണം ചെയ്യും .

';

VIEW ALL

Read Next Story