കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ
വാഴപ്പഴത്തിൽ പൊട്ടാസ്യവും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കും.
ബെറിപ്പഴങ്ങളിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. അവ വീക്കം കുറയ്ക്കുന്നതിനും കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കോളിഫ്ലവറിൽ ധാരാളം പ്ലാൻറ് സ്റ്റിറോളുകൾ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബ്രസീൽ നട്സ്, പിസ്ത, ബദാം എന്നിവയിൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും.
ഇലക്കറികളിൽ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ എന്ന ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.