ശരിയായ മാനസികാരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരണം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ തലച്ചോറിനെ വളരെ മോശമായി ബാധിക്കും. പ്രധാനമായും അമിതമായി മധുരമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
കഫീൻ ശരീരത്തിന് നല്ലതല്ല. ഇത് നിങ്ങളുടെ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ശരീരത്തിനെയും തലച്ചോറിനെയും വളരെ മോശമായ രീതിയിലാണ് സ്വാധീനിക്കുന്നത്.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും മസ്തിഷ്ക ഞരമ്പുകളെ ദുർബലമാക്കുകയും ചെയ്യുന്നു.
നിങ്ങൾ ഒരു സ്ഥിരമദ്യപാനിയാണെങ്കിൽ അതിന്റെ അളവ് കുറയ്ക്കുകയും കാലക്രമേണ മദ്യപാനം പൂർണ്ണമായും നിർത്തേണ്ടതുമാണ്. കാരണം മദ്യം വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.