Cholesterol Diet Plan: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫലങ്ങൾ
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുന്തിരി രക്തചംക്രമണത്തിന് സഹായിക്കുകയും ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് പപ്പായ.
ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ധമനികളിലെ കൊളസ്ട്രോൾ നിക്ഷേപം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ബ്രോമെലൈൻ എന്ന സംയുക്തം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്ന ഒലിക് ആസിഡിൻറെ മികച്ച ഉറവിടമാണ് അവോക്കാഡോ.
ബെറിപ്പഴങ്ങൾ എൽഡിഎൽ കൊളസ്ട്രോളിനെ ഓക്സിഡൈസ് ചെയ്യുന്നതിൽ നിന്ന് തടയുന്നു. എൽഡിഎൽ കൊളസ്ട്രോളിനെ ഓക്സിഡൈസ് ചെയ്യുന്നത് ഹൃദ്രോഗത്തിനുള്ള അപകട ഘടകമായാണ് കണക്കാക്കുന്നത്.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബറും പൊട്ടാസ്യവും രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു.
തക്കാളിയിൽ വിറ്റാമിനുകളായ എ,ബി,സി,കെ എന്നിവ കാണപ്പെടുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.