കുടലിൻറെ ആരോഗ്യത്തിനും ദഹനം മികച്ചതാക്കാനും കഴിക്കേണ്ട ഭക്ഷണങ്ങൾ
ഉള്ളി കുടൽ ബാക്ടീരിയകളുടെ പ്രവർത്തനം വർധിപ്പിക്കാൻ മികച്ചതാണ്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.
ദഹനം മികച്ചതാക്കാൻ സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ 'പെക്റ്റിൻ' ഉൾപ്പെടെ വിവിധ പോഷകങ്ങളും നാരുകളും ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇഞ്ചി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കും.
അവോക്കാഡോയിൽ നാരുകളും പൊട്ടാസ്യവും പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്. ഇത് കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദഹനം മികച്ചതാക്കാനും വാഴപ്പഴം നല്ലതാണ്.
മാതളനാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇവയിൽ പ്രീബയോട്ടിക്സ് ആയ പോളിഫെനോൾസ് അടങ്ങിയിരിക്കുന്നു.
ബെറിപ്പഴങ്ങൾ നാരുകളുടെയും ആൻറി ഓക്സിഡൻറുകളുടെയും മികച്ച സ്രോതസാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.