മുരിങ്ങയിലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്
പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയില വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ്.
ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസും ഫ്രീ റാഡിക്കൽസും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മുരിങ്ങയില ആരോഗ്യത്തിന് മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
മുരിങ്ങയില കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇവ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.