ശരീരഭാരം

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് മധുരം ഒഴിവാക്കുകയെന്നതാണ്.

';

ചോക്ലേറ്റ് ഓട്സ്

മധുരം ഒഴിവാക്കിയാലും ചിലർക്ക് അത് കാണുമ്പോൾ കഴിക്കാനുള്ള ആസക്തി കൂടും. അങ്ങനെയുള്ളവർക്ക് ചെയ്ത് നോക്കാവുന്ന ഒന്നാണ് ബേക്ക്ഡ് ചോക്ലേറ്റ് ഓട്സ്.

';

ചേരുവകൾ

പകുതി വാഴപ്പഴം, 1/3 കപ്പ് ഓട്സ്, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, 2 ടീസ്പൂൺ കൊക്കോ പൊടി, 1/3 കപ്പ് പാൽ, ഡാർക്ക് ചോക്ലേറ്റ് ചിപ്സ്, 8-9 ബദാം

';

എങ്ങനെ തയാറാക്കാം?

വാഴപ്പഴം, ഓട്സ്, ബേക്കിംഗ് പൗഡർ, കൊക്കോ പൗഡർ, പാൽ എന്നിവ ഒരു ബ്ലെൻഡറിൽ ചേർത്ത് യോജിപ്പിച്ച ശേഷം മൈക്രോവേവ് സേഫ് ടിന്നിൽ വയ്ക്കുക. 360F ൽ 25 മിനിറ്റ് ബേക്ക് ചെയ്യുക. ഒരു ടൂത്ത്പിക്ക് വച്ച് വേവ് പരിശോധിക്കുക. ശേഷം ചോക്കോ ചിപ്സും ബദാമും ചേർത്തെടുത്താൽ ബേക്ക്ഡ് ചോക്ലേറ്റ് ഓട്സ് തയ്യാർ.

';

VIEW ALL

Read Next Story