ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ശരിയായ സമയത്തുള്ള ശരിയായ ഭക്ഷണം.
പ്രഭാത ഭക്ഷണം പോലെതന്നെ പ്രധാനമാണ് അത്താഴവും. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്.
ശരീരഭാരം നിയത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക, ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
രാത്രി പാസ്ത ഒഴിവാക്കാം. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കും.
രാത്രി മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്.
പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.
സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് നല്ലത്.
രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുക, ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല ലഘുവായ ഭക്ഷണം കഴിക്കുക.