വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ചീര ശരീരത്തിൽ ചൂട് വർധിപ്പിക്കുന്നതിനാൽ വേനൽക്കാലത്ത് കഴിക്കുന്നത് നല്ലതല്ല.
നിലക്കടല മെറ്റബോളിസം വർധിപ്പിക്കുകയും രക്തചംക്രമണം മികച്ചതാക്കുകയും ചെയ്യുന്നു. അതിനാൽ ഇത് ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കും.
മാമ്പഴം ശരീരത്തിൽ ചൂട് വർധിപ്പിക്കും. ഇത് വേനൽക്കാലത്ത് കഴിക്കുന്നത് മുഖക്കുരു ഉണ്ടാകാൻ കാരണമാകും.
തേങ്ങാവെള്ളം ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ, വേനൽക്കാലത്ത് തേങ്ങാവെള്ളം ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നില്ല.
കാരറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണെങ്കിലും വേനൽക്കാല ഭക്ഷണത്തിൽ ഇവ അനുയോജ്യമല്ല.
ഇഞ്ചി വേനൽക്കാലത്ത് കഴിക്കുന്നത് ഗുണകരമല്ല. കാരണം, ഇത് ശരീരത്തെ ചൂടാക്കുന്നു.
മുട്ട അമിതമായി കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കും. അതിനാൽ വേനൽക്കാലത്ത് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ബദാം ഉൾപ്പെടെയുള്ള നട്സുകൾ ശരീരത്തിൻറെ താപനില വർധിപ്പിക്കും. അതിനാൽ, വേനൽക്കാലത്ത് ഇവ കഴിക്കുന്നത് ഗുണകരമല്ല.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.