നിരവധ പോഷകങ്ങൾ നിറഞ്ഞ ഫലമാണ് പഴം എന്ന കാര്യത്തിൽ തർക്കമില്ല. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു.
ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകൾ പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി6, കാൽസ്യം, പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
എന്നാൽ പോഷകങ്ങളുടെ കലവറയായ വാഴപ്പഴം കഴിക്കുന്നത് ചിലരുടെ ആരോഗ്യത്തിന് വളരെ മോശമായ തരത്തിലാണ് ബാധിക്കുന്നത്. ചില പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല.
ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ പഴം അധികം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം പഴത്തിന് ഒരു തണുത്ത സ്വഭാവമാണ്. അതിനാൽ പഴം കഴിക്കുന്നതിലൂടെ ഈ പ്രശ്നം വർദ്ധിക്കാൻ കാരണമാകുന്നു.
ഒഴിഞ്ഞ വയറ്റിൽ ഒരിക്കലും വാഴപ്പഴം കഴിക്കരുത്. കാരണം പഴത്തിൽ നാരുകളുടെ അളവ് കൂടുതലാണ്. ഇത് ദഹനത്തെ മന്ദീഭവിപ്പക്കും. വയറിളക്കം വാതക പ്രശ്നങ്ങൾ എ്നനിവ ഉണ്ടാകാൻ കാരണമാകുന്നു.
മലബന്ധം ഇന്ന് പലരും നേരിടുന്നൊരു വലിയ പ്രശ്നമാണ്. അതിനാൽ ഇത്തരത്തലുള്ള പ്രശ്നം നേരിടുന്നവരാണെങ്കിൽ വാഴപ്പഴം ഉപേക്ഷിക്കണം. ഇല്ലാത്ത പക്ഷം പ്രശ്നങ്ങൾ കൂടുതൽ വഷളാകും.
പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കരുത് കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു. കാരണം വാഴപ്പഴത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണ്.
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. എന്ത് ഭക്ഷണം കഴിച്ചാലം അസിഡിറ്റി നേരിടുന്നവരുണ്ട്. അങ്ങനെ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഡയറ്റിൽ നിന്നും വാഴപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.