രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് പാൽ കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഉന്മേഷവും ഉണർവും ഒക്കെ കിട്ടാൻ സഹായിക്കുന്ന പാനീയമാണിത്. പാൽ കാപ്പി കുടിക്കുമ്പോൾ അതിലെ കഫീൻ ദിവസം മുഴുവൻ ഊർജം നൽകും. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?
വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും നിങ്ങൾക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയും ചെയ്യും.
ഉത്കണ്ഠ, അസ്വസ്ഥത പോലുള്ള പ്രശ്നങ്ങളുള്ളവർ രാവിലെ വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങളെ കൂടുതൽ ഉത്കണ്ഠാകുലരാക്കും.
സ്ഥിരമായി തലവേദന അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ പാൽ കാപ്പി രാവിലെ കുടിക്കുന്നത് നിർത്തുക.
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീന്റെ പ്രഭാവം നിങ്ങളുടെ ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കുമെന്ന് അറിയാമോ? പാൽ കാപ്പിയിലെ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തും.
വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് കാൽസ്യം, ഇരുമ്പ് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണം കുറച്ചേക്കും. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്.