രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ട്സ്
ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദം വലിയ വെല്ലുവിളിയാണ്.
തണുത്ത കാലാവസ്ഥ ധമനികളെയും രക്തക്കുഴലുകളെയും സമ്മർദ്ദത്തിലാക്കി ഹൈപ്പർ ടെൻഷനിലേക്ക് നയിക്കുന്നു.
മിതമായ അളവിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കശുവണ്ടിയിൽ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യത്തിനും കശുവണ്ടി നല്ലതാണ്.
പിസ്ത നാരുകളാൽ സമ്പന്നമാണ്. ഇതിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ബദാമിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആൽഫ ടോക്കോഫെറോൾ അടങ്ങിയിരിക്കുന്നു.
വാൽനട്ടിൽ സിങ്ക്, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
അത്തിപ്പഴത്തിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന നല്ല പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഉണങ്ങിയ പ്ലംസിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൈപ്പർടെൻഷൻ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.