ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ
വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പിൻറെ ആഗിരണം വർധിപ്പിക്കുന്നു. പേശികളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ആപ്പിൾ. ശ്വാസകോശത്തിലെ ഓക്സിജൻ ആഗിരണം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു.
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശവും സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിരിക്കുന്നു. ഇത് രക്തയോട്ടം വർധിപ്പിക്കുന്നു.
കിവി പോഷകസമ്പുഷ്ടമായ പഴമാണ്. കിവിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.
പൈനാപ്പിളിൽ ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്ന ബ്രൊമലൈൻ എന്ന എൻസൈം അടങ്ങിയിക്കുന്നു. ഇത് ക്ഷീണം അകറ്റാൻ സഹായിക്കുന്നു.
മുന്തിരിയിൽ വേഗത്തിൽ ഊർജ്ജം വർധിപ്പിക്കാൻ കാർബോഹൈഡ്രേറ്റുകൾ നൽകുന്ന റെസ് വെറാട്രോൾ അടങ്ങിയിരിക്കുന്നു.