പ്രതിമാസം ശമ്പളമായി കോടികൾ വാങ്ങുന്ന ചില കമ്പനി മേധാവിമാരെ പരിചയപ്പെടാം. 80 കോടിക്ക് മുകളിലാണ് പലരുടെയും ഇന്ത്യയിലെ ശമ്പളം. ബിസിനസ് പോർട്ടലായ ബെൻസിംഗ ഡോട്ട് കോം പങ്ക് വെച്ച വിവരങ്ങളിൽ നിന്ന്
വിപ്രോയുടെ മാനേജിംഗ് ഡയറക്ടർ തിയറി ഡെലാപോർട്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 82.4 കോടിയാണ് ശമ്പളം
ടാറ്റ ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ തേജസ് നെറ്റ്വർക്ക് സിഇഒ ആയ സഞ്ജയ് നായകിന് ശമ്പളം 52.3 കോടിയാണ്
പെർസിസ്റ്റൻ്റ് സിസ്റ്റംസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സന്ദീപ് കൽറ വാങ്ങുന്നത് 61.7 കോടി
59.2 കോടി രൂപയാണ് എംഫാസിസിൻറെ മേധാവിയായ നിതിൻ രാകേഷിൻറെ ശമ്പളം
ഇൻഫോസിസ് സിഇഒ ആയ സലിൽ പരേഖ് വാങ്ങുന്നത് 56.45 കോടിയാണ്