ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
കോശവിഭജനത്തിനും രോഗപ്രതിരോധ സംവിധാനം മികച്ചതാക്കുന്നതിനും സിങ്ക് അത്യാവശ്യമാണ്.
മത്തങ്ങ വിത്തുകളിൽ സിങ്ക്, മഗ്നീഷ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
പയറുവർഗങ്ങൾ, ഗോതമ്പ്, ഓട്സ് മുതലായവ പോഷക സാന്ദ്രമായതിനാൽ സിങ്കിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
പ്രോട്ടീൻ മാത്രമല്ല, സിങ്ക് പോലെയുള്ള ധാതുക്കളും മുട്ടയിൽ അടങ്ങിയിരിക്കുന്നു.
ഞണ്ടുകൾ, മത്സ്യം ഉൾപ്പെടെയുള്ള കടൽ വിഭവങ്ങൾ സിങ്ക് സമ്പുഷ്ടമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
കശുവണ്ടി, ബദാം തുടങ്ങിയ നട്സുകൾ സിങ്കും മറ്റ് പോഷകങ്ങളും നൽകുന്നു.
പാൽ ഉത്പന്നങ്ങൾ കാത്സ്യം മാത്രമല്ല പ്രോട്ടീനും സിങ്കും നൽകുന്നു.
പയറുവർഗങ്ങൾ ദൈനംദിന ഭക്ഷണത്തിൽ സിങ്ക് ഉൾപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ മാർഗമാണ്.
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സിങ്കിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇവ ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടവുമാണ്.
മുത്തുച്ചിപ്പി സിങ്ക് സമ്പുഷ്ടവും രോഗപ്രതിരോധ ശേഷി മികച്ചതാക്കാൻ സഹായിക്കുന്നതുമാണ്.