ദിവസവും ഗ്രാമ്പൂ കഴിക്കുന്നതിൻറെ ഗുണങ്ങൾ
ഗ്രാമ്പൂ നിരവധി പോഷക ഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ്.
ഗ്രാമ്പൂവിലെ ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ബിപി കുറയ്ക്കുന്നു.
ഗ്രാമ്പൂ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി ഗ്രാമ്പൂവിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
സന്ധിവാതത്തെയും മറ്റ് വീക്കങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന യൂജെനോൾ എന്ന ആൻറി ഇൻഫ്ലമേറ്ററി സംയുക്തം ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്നു.
ദന്തപ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ഗ്രാമ്പൂ. ഇത് വായ്നാറ്റം ഒഴിവാക്കാനും സഹായിക്കുന്നു.
ഇതിൽ മാംഗനീസ്, വിറ്റാമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.