വിരലിൽ മോതിരം അണിയാൻ ഇഷ്ടമില്ലാത്തവരായി അധികം ആരും ഉണ്ടാകില്ല. സ്വർണ്ണ മോതിരമോ അല്ലാതെ ഫാൻസി മോതിരമോ ഒക്കെ ധരിക്കാൻ പലർക്കും ഇഷ്ടമാണ്. മോതിരവിരലിൽ കൂടുതൽ ആളുകളും മോതിരം ധരിക്കാറുള്ളത്. ഓരോ വിരലിലും മോതിരം അണിയുന്നതിന്റെ ഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?
വലത് കയ്യിലെ തള്ളവിരലിൽ മോതിരം ധരിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുന്നുവെന്ന് പറയപ്പെടുന്നു. ഇടതു തള്ളവിരലിലാണെങ്കിൽ അത് ദുഃഖത്തിന് കാരണമാകും.
ചൂണ്ടുവിരലിൽ മോതിരം ധരിക്കുന്നത് നേതൃത്വഗുണങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കും. സ്ത്രീകൾ ഇടത് ചൂണ്ടുവിരലിലും പുരുഷന്മാർ വലതു ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് അനുയോജ്യമാണ്.
നടുവിരലിൽ മോതിരം ധരിക്കുന്നത് ആത്മാർത്ഥതയും ഉത്തരവാദിത്തവുമുള്ള പെരുമാറ്റത്തിന് സഹായിക്കും. ഇത് സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ്.
മോതിരവിരൽ പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. മോതിരവിരലിൽ മോതിരം ധരിക്കുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചെറുവിരലിൽ മോതിരം അണിയുന്നത് ചിന്തയെയും ബുദ്ധിയെയും ഉത്തേജിപ്പിക്കുന്നു. സ്വർണ മോതിരം ഇടുന്നത് ഏറ്റവും അനുയോജ്യം.