ജന്മദിനമോ വിവാഹ വാർഷികമോ എന്തുമാകട്ടെ, സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമാണ്.
ചില സാധനങ്ങള്‍ ഉപഹാരമായി നല്‍കുന്നത് നെഗറ്റിവിറ്റി നല്‍കും.
വാസ്തു ശാസ്ത്രം അനുസരിച്ച് ചില സമ്മാനങ്ങള്‍ ഭാഗ്യമാണ്. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ സമ്മാനങ്ങൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നു...!!
വാസ്തു ശാസ്ത്രം അനുസരിച്ച് ചില സമ്മാനങ്ങള്‍ ഭാഗ്യമാണ്. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ സമ്മാനങ്ങൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നു...!!
ഗണപതിയുടെ ചിത്രമോ പെയിന്റിംഗോ സമ്മാനിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് വളരെ ശുഭകരമാണ്. ഇത് നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.
ഏറ്റവും ശുദ്ധമായ ലോഹങ്ങളിലൊന്നാണ് വെള്ളി. വെള്ളി കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും സാമ്പത്തികഭാഗ്യത്തിനും വഴി തെളിയ്ക്കുന്നു.
ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആന ഗണപതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്.
ആനയുടെ പ്രതിമകള്‍ സമ്മാനമായി നൽകുമ്പോള് ഒരു കാര്യം ശ്രദ്ധിക്കണം. ഇത് വെള്ളിയോ പിച്ചളയോ തടി കൊണ്ടുള്ളതോ ആണെങ്കിൽ നല്ലത്. ചില്ലു കൊണ്ടുണ്ടാക്കിയ ആനകളെയോ എളുപ്പത്തിൽ പൊട്ടാവുന്ന വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചവയോ സമ്മാനമായി നല്‍കരുത്.
ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആന ഗണപതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്.
കടിഞ്ഞാൺ ഇല്ലാത്ത വേഗത്തില്‍ ഓടുന്ന കുതിരകളുടെ ചിത്രംവീട്ടില്‍ ഉള്ളത് വേഗത്തിലുള്ള പുരോഗതി നൽകുമെന്നാണ് വിശ്വാസം. ഇത് സമ്മാനമായി നൽകുകയോ ലഭിക്കുകയോ ചെയ്താൽ അത് വളരെ ഐശ്വര്യമാണ്.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ മൺപാത്രങ്ങളോ മണ്ണുകൊണ്ടുള്ള അലങ്കാര വസ്തുക്കളോ ഉള്ളത് വളരെ ശുഭകരമാണ്. ഇത് സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഇവ സമ്മാനമായി നൽകുന്നതും ഭാഗ്യമാണ്.