നിറങ്ങളുടെ ആഘോഷമായാണ് ഹോളിയെ കണക്കാക്കുന്നത്. ഈ വർഷത്തെ ഹോളി മാർച്ച് 25നാണ് ആഘോഷിക്കുന്നത്. എന്നാൽ വെറും ആഘോഷമെന്നതിലുപരി ജ്യോതി ശാസ്ത്രപരമായി ചില കാര്യങ്ങളും ഈ ദിനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏത് ആഘോഷങ്ങൾക്കും മുന്നോടിയായി വീടും പരിസരവും ശുദ്ധിയാക്കി വെക്കേണ്ടത് അനിവാര്യമാണ്. അത് വീട്ടിൽ നിന്നും നെഗറ്റിവിറ്റിയെ അകറ്റി പോസിറ്റിവ് എനർജിയെ ആകിരണം ചെയ്യാൻ സഹായിക്കുന്നു.
പലപ്പോഴും ആളുകളുടെ ഒരു രീതിയാണ് ആവശ്യമില്ലാത്ത സാധനങ്ങൾ ആയാലും അത് കളയാതെ വീടിനകത്ത് തന്നെ വെക്കുക. അത്തരത്തിൽ നിങ്ങളുടെ വീടിനകത്ത് എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ മാറ്റേണ്ടതാണ്.
കേടായ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വീടിനകത്ത് സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. അത്തരത്തിൽ നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സാധനങ്ങൾ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ നീക്കം ചെയ്യുക.
വീട്ടിൽ പൊട്ടിയ ചില്ല പാത്രങ്ങളോ മറ്റ് സാമഗ്രികളോ സൂക്ഷിക്കുന്നത് നാശം കൊണ്ടി വരും. കലഹങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ മാർച്ച് 25 ന് മുന്നോടിയായി ഇവ വീട്ടിൽ നിന്നും നീക്കം ചെയ്യുക.
വീട്ടിൽ കേടായ ചൂട് ഉണ്ടെങ്കിൽ അവ അവിടെ നിന്നും മാറ്റുന്നതാണ് ഉചിതം. കാരണം അവ വീട്ടിൽ നെഗറ്റിവ് എനർജിയെ ആഗിരണം ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു.
വീട്ടിൽ ആവശ്യമില്ലാത്തതോ പൊട്ടിയതോ, കേടുവന്നതോ ആയ ബൂട്ടുകളോ ഷൂസുകളോ ഉണ്ടെങ്കിൽ അവ അവിടെ നിന്നും ഉടൻ മാറ്റേണ്ടതാണ്. ഇത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കും.
വീട്ടിൽ പൊട്ടിയ പ്രതിമകൾ ഉണ്ടെങ്കിൽ ഉടനെ അത് അവിടെ നിന്നും എടുത്ത് വെള്ളത്തിൽ ഒഴുക്കി കളയുക.