നവംബർ 12നാണ് ദീപാവലി. ദീപാവലിക്ക് മുൻപായി ആളുകൾ വീട് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യും. ദീപാവലിയിലാണ് ലക്ഷ്മി ദേവിയെ പ്രധാനമായും ആരാധിക്കുന്നത്. ഈ സമയം വാസ്തു ദോഷം ഒഴിവാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും ചില കാര്യങ്ങൾ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.
വാസ്തു വിദ്യ അനുസരിച്ച് പ്രവർത്തിക്കാത്ത ക്ലോക്ക് നിർഭാഗ്യത്തിന് കാരണമാകും.
ഉണങ്ങിയതും മുള്ളുള്ളതുമായ ചെടികൾ വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ദൈവങ്ങളുടെ പൊട്ടിയ വിഗ്രഹങ്ങൾ ഒരിക്കലും വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കരുത്. കീറിയ ചിത്രവും അശുഭമായി കണക്കാക്കപ്പെടുന്നു.
പഴയതും ചീത്തതുമായ പൂട്ടുകൾ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകും.
പൊട്ടിയ ഗ്ലാസ് ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജിയുടെ കേന്ദ്രമായി മാറുന്നു.
പൊട്ടിയ പാത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതും നല്ലതല്ല.
വീട്ടിലെ ചിലന്തി വലകൾ ദാരിദ്ര്യത്തിന് കാരണമാകും. അതിനാൽ അവ വൃത്തിയാക്കുക.