പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പേരയ്ക്ക അറിയപ്പെടുന്നത്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഗുണങ്ങളാണ് ഇതിനു കാരണം. എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്.
വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും
പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാല്‍ മതി.
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
കാഴ്ചശക്തിക്ക് വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ പേരയ്ക്ക കഴിക്കാം.
ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.