ചൊവ്വാഴ്ച ദിവസം ഹനുമാനെ പൂജിക്കുന്നത് എല്ലാ പ്രയാസങ്ങളും അകലുമെന്നാണ് വിശ്വാസം.
സങ്കട മോചകൻ എന്നാണ് പൊതുവിൽ ഹനുമാനെ വിശേഷിപ്പിക്കുന്നത്.
ജ്യോതിഷ പ്രകാരം, ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത് ശനിയുടെ സദേസതി, ധയ്യ എന്നിവയുടെ അശുഭകരമായ ഫലങ്ങൾ കുറയ്ക്കുന്നു.
എന്നാൽ ചൊവ്വാഴ്ച്ച ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
ചൊവ്വാഴ്ച വീട്ടിൽ ഇരുമ്പ് വാങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്റ്റീൽ പാത്രങ്ങളും മൂർച്ചയുള്ള വസ്തുക്കളും നെയിൽ കട്ടർ, കത്തി, കത്രിക എന്നിവ വാങ്ങാൻ പാടില്ലെന്നാണ് വിശ്വാസം.
ഈ ദിവസം പുതിയ വാഹനം വാങ്ങുന്നതും അശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് കുടുംബത്തിൽ ഭിന്നത വർദ്ധിപ്പിക്കും.
ഈ ദിവസം മുടി വെട്ടുന്നതും, ഷേവ് ചെയ്യുന്നതും, നഖം മുറിക്കുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രവൃത്തികൾ സമ്പത്തും ബുദ്ധിശക്തിയും നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചൊവ്വാഴ്ച കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശനിയുടെ സ്വാധീനം ഉള്ളതാണ്.ഒരു ജോലിയിലും നിക്ഷേപിക്കരുത്, ആർക്കും പണം കടം കൊടുക്കരുത്. ഇത് ചെയ്യുന്നത് ധനനഷ്ടത്തിന് കാരണമാകുന്നു.