Chanakya Niti

ചാണക്യ നീതി; ഈ കാര്യങ്ങൾ ഒരിക്കലും പരസ്യമാക്കരുത്, ദു:ഖിക്കേണ്ടി വരും!

Zee Malayalam News Desk
Nov 25,2024
';

ചാണക്യൻ

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. കണക്കാക്കപ്പെടുന്നു. അദ്ദേഹം എഴുതിയ ചാണക്യനീതി ഇപ്പോഴും നിരവധി പേര്‍ക്ക് പ്രചോദനമാണ്. ജീവിത വിജയവും പുരോഗതിയും കൈവരിക്കുന്നതിനുള്ള നിരവധി രഹസ്യങ്ങള്‍ ചാണക്യനീതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

';

ചാണക്യ നീതി

ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില രഹസ്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

';

ബലഹീനത

ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാളുടെ ബലഹീനത ഒരിക്കലും മറ്റാരോടും പറയരുത്. നിങ്ങളുടെ പോരായ്മകളെ കുറിച്ച് ആളുകള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അത് അവര്‍ നിങ്ങൾക്കെതിരെയുള്ള ആയുധമാക്കും.

';

കുടുംബ പ്രശ്നങ്ങൾ

നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറ്റാരോടും പറയരുത്. നിങ്ങളുടെ ബന്ധത്തിലെ വിള്ളലുകള്‍ മറ്റ് ആളുകള്‍ അനാവശ്യമായി പ്രയോജനപ്പെടുത്തിയേക്കാം.

';

ദുഃഖം

നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്ന പലരും നിങ്ങളുടെ പരാജയം ആഗ്രഹിക്കുന്നവരായിരിക്കാമെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍ നിങ്ങളുടെ സങ്കടങ്ങള്‍ അനാവശ്യമായി മറ്റുള്ളവരോട് പറഞ്ഞ് നടക്കാതെ സ്വയം പരിഹരിക്കാൻ ശ്രമിക്കുക.

';

ഭാര്യയുടെ സ്വഭാവം

ഒരു ഭര്‍ത്താവ് ഒരിക്കലും തന്റെ ഭാര്യയുടെ മോശം കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ വെളിപ്പെടുത്തരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാര്യക്ക് അത് അപമാനമായേക്കാം. കൂടാതെ, ഭാവിയില്‍ അവര്‍ക്ക് അതുമൂലം പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. വീട്ടിലെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ മാത്രം സൂക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.

';

സമ്പത്ത്

ഒരു വ്യക്തി ഒരിക്കലും പണം നഷ്ടപ്പെട്ട വാര്‍ത്ത ആരുമായും പങ്കിടരുത്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് ആരെങ്കിലും അറിഞ്ഞാല്‍ ആരും തന്നെ നിങ്ങളെ സഹായിക്കില്ലെന്ന് ചാണക്യന്‍ പറയുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കണം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story