സൂര്യന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് ഭാഗ്യകടാക്ഷം!
സൂര്യൻ ഒരു മാസം ധനു രാശിയിൽ നിൽക്കുന്നത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് വിളിക്കുന്നത്.
ധനു രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ ധനു സംക്രാന്തി എന്നാണ് പറയുന്നത്.
മതഗ്രന്ഥങ്ങളിൽ ധനുരാശിയിലെ സൂര്യൻ ശുഭമോ മംഗളമോ ആയ കര്യങ്ങൾ ചെയ്യുന്നതിന് അശുഭകരമായി കണക്കാക്കപ്പെടുന്നു.
സൂര്യ സംക്രമണത്താൽ മിന്നിത്തിളങ്ങുന്ന രാശികൾ ഏതൊക്കെ അറിയാം...
സൂര്യ സംക്രമം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇക്കൂട്ടർ ഈ സമയം അറിവ് നേടുന്നതിലും മതപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽ, വ്യാപാരം എന്നിവയിലും ലാഭം ഉണ്ടാകും.
ഡിസംബറിലെ സൂര്യ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. പ്രത്യേകിച്ച് ആശയവിനിമയവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പുരോഗതിയുണ്ടാകും. കരിയറിൽ മികച്ച വിജയം ലഭിക്കും, എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും.
വൃശ്ചിക രാശിക്കാർക്ക് സൂര്യ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും ഇത് നിങ്ങൾക്ക് സംതൃപ്തി നൽകും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിച്ചേക്കാം.