Bedroom Vastu Tips: വാസ്തു ശാസ്ത്രത്തിന് ഇന്ന് പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണമിതാണ്.
വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധനങ്ങൾ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ വയ്ക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധിക്കുക.
കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇപ്രകാരം ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്‌നങ്ങൾ വരുത്തി വയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. കിടപ്പുമുറിയിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റുന്നത് ദാമ്പത്യ ജീവിതത്തിൽ നിഷേധാത്മകത കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.