ജലദോഷം എന്ന് പറയുന്നത് തന്നെ നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഗർഭകാലത്ത് ജലദോഷം കൂടുതൽ അസ്വസ്ഥതയുണ്ടാക്കും. ഗർഭിണിയായിരിക്കുമ്പോൾ ജലദോഷം വരാതിരിക്കാനുള്ള ചില ടിപ്പുകൾ നോക്കാം.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നത് ജലദോഷത്തിന് കാരണമാകുന്ന വൈറസുകളുടെ വ്യാപനം തടയാൻ സഹായിക്കും.
ജലദോഷവും പനിയുമുള്ള സമയങ്ങളിൽ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നച് ഒഴിവാക്കാൻ ശ്രമിക്കുക.
സമീകൃതാഹാരം കഴിക്കുക, ക്രമമായി വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കം നിയന്ത്രിക്കുക എന്നിവ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഗർഭിണികൾ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച ശേഷം ഇൻഫ്ലുവൻസ വാക്സിൻ എടുക്കാൻ നിർദ്ദേശിക്കുന്നു.