സൗന്ദര്യത്തിലും അഭിനയത്തിലും എപ്പോഴും ചർച്ചയാകാറുള്ള ഒരു നടിയാണ് തമന്ന ഭാട്ടിയ. അടുത്തിടെ അനിമലിന്റെ വിജയ പാർട്ടിയിൽ താരം ഗ്ലാമറസ് വേഷത്തിൽ എത്തിയത് വളരെയധികം ചർച്ചയായി
തമന്ന ഭാട്ടിയ തന്റെ ഗ്ലാമറസ് ശൈലിയിൽ വീണ്ടും ആരാധകരെ അമ്പരപ്പിക്കാനെത്തി. കറുപ്പും വെളുപ്പും കലർന്ന വസ്ത്രം ധരിച്ചാണ് തമന്ന അനിമലിന്റെ വിജയ പാർട്ടിയിലെത്തിയത്.
നടിയുടെ കിടിലൻ ലുക്കുകൾക്കൊപ്പം അവരുടെ മനോഹരമായ പുഞ്ചിരിയും വളരെയധികം ആകർഷിക്കുന്നു. തമന്ന ഭാട്ടിയ കറുപ്പും വെളുപ്പും കട്ട് സ്ലീവ് വസ്ത്രമാണ് ധരിച്ചിരുന്നത്. ഒപ്പം മുത്തുകൊണ്ടുള്ള ഒരു ചെറിയ ബാഗും
അനിമലിന്റെ വിജയ പാർട്ടിക്കായി എത്തിയ ലൈറ്റ് മേക്കപ്പാണ് തമന്ന ഭാട്ടിയ അണിഞ്ഞത്. ആഭരണങ്ങളൊന്നും തമന്ന അണിഞ്ഞിരുന്നില്ല. ചെവിയിൽ മാത്രം വെള്ള നിറത്തിലുള്ള സ്റ്റഡ് നടി ധരിച്ചിരുന്നു
തമന്ന ഭാട്ടിയയുടെ ഈ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2023 ൽ തമന്നയുടെ ജയിലർ, ലസ്റ്റ് സ്റ്റോറീസ് 2, ഭോല ശങ്കർ എന്നിവ പുറത്തിറങ്ങി.
തമന്ന ഭാട്ടിയ തന്റെ സിനിമാ ജീവിതത്തിൽ നിരവധി സൗത്ത്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്. വിജയ് വർമ്മയുമായുള്ള പ്രണയത്തിന്റെ പേരിലാണ് താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.