ഇന്ന് മലയാള സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതി വലിയ തോതിൽ വർധിച്ച് വരുന്നത്.
ചെറിയ ഇൻഡസ്ട്രിയായ മലയാളത്തിലെ മിക്ക ചിത്രങ്ങളും നിർമിക്കുന്നത് കുറഞ്ഞ ചിലവിലാണ്.
അതിനാൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഇതുവരെ 100 കോടി ക്ലബിൽ പ്രവേശിച്ചിട്ടുള്ളത്. ആ ചിത്രങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം
മോഹൻലാലിന്റെ പുലിമുരുകനാണ് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി നൂറ് കോടി ക്ലബിൽ എത്തിട്ടുള്ളത്. 36 ദിവസം കൊണ്ടാണ് പുലിമുരുകൻ 100 കോടി ക്ലബിൽ എത്തിയത്.
വീണ്ടും മലയാളം ബോക്സ്ഓഫീസിൽ നൂറ് കോടി തിളക്കം നൽകിയതും മോഹൻലാലാണ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ മോഹൻലാൽ രണ്ടാം 100 കോടി ക്ലബ് സ്വന്തമാക്കിയത്. 12 ദിവസം കൊണ്ടാണ് ലൂസിഫറിന്റെ 100 കോടി നേട്ടം
ലൂസിഫറിന് ശേഷം ബോക്സ്ഓഫീസിൽ 100 കോടി നേടിയ ചിത്രം 2018 ആണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം 175 കോടിയാണ് ബോക്സഓഫീസിൽ നേടി. 2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു 2018. 11 ദിവസങ്ങൾ കൊണ്ടാണ് 2018 100 കോടി ക്ലബിൽ എത്തിയത്
മലയാളത്തിന്റെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സാണ് ഈ പട്ടികയിൽ പ്രവേശിക്കുന്ന നാലാമത്തെ ചിത്രം. നിലവിലെ മോളിവുഡിൽ ഇൻഡസ്ട്രി ഹിറ്റ് നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ബോക്സ്ഓഫീസിൽ 200 കോടി ക്ലബിൽ എത്തുന്ന ആദ്യ ചിത്രവും കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് 12 ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബിൽ എത്തിയത്
പ്രേമലുവാണ് ഈ പട്ടികയിൽ ഇടം നേടിയ അഞ്ചാമത്തെ ചിത്രം. ഒരു മാസത്തിലേറെ തിയറ്ററുകളിൽ പ്രദർശനം നടത്തിയാണ് പ്രേമലു 100 കോടി ക്ലബിൽ എത്തിയത്. 31 ദിവസങ്ങൾ കൊണ്ടാണ് പ്രേമലുവിന്റെ 100 കോടി കളക്ഷൻ നേട്ടം
ഈ പട്ടികയിലേക്ക് ഏറ്റവും അവസാനം എത്തുന്നത് പൃഥ്വിരാജ് ചിത്രം ആടുജീവിതം. വെറും ഒമ്പത് ദിവസങ്ങൾ കൊണ്ടാണ് പൃഥ്വി-ബ്ലെസി ചിത്രം 100 കോടി ബോക്സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കിയത്