മലയാളത്തിലെ തിരക്കേറിയ യുവനടിമാരിലൊരാളാണ് കല്യാണി പ്രിയദർശൻ.
സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.
വളരെ പെട്ടന്ന് തന്നെ സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് കഴിഞ്ഞു.
തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ ചിത്രമായ ഹലോ യിലെ അഭിനയത്തിന് ദക്ഷിണേന്ത്യയിലെ മികച്ച നവാഗത നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കല്യാണിക്ക് ലഭിച്ചിരുന്നു.
കല്യാണി മലയാളത്തിൽ തുടക്കമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്
പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം കല്യാണിയുടെ കരിയറിൽ വഴിത്തിരിവായി.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിലും കല്യാണി അഭിനയിച്ചു.