മലയാള ചലചിത്ര രംഗത്തെ പ്രിയങ്കരിയായ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.
പ്രേമം എന്ന മലയാളചിത്രത്തിലൂടെയാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
മലയാളത്തിന് പുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.
പരമേശ്വരന്‍-സുനിത എന്നിവരാണ് മാതാപിതാക്കള്‍.
മലയാളത്തിലാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറി.
ദുൽഖറിനൊപ്പം കുറിപ്പിലാണ് മലയാളത്തിൽ അനുപമ അവസാനം അഭിനയിച്ചത്.
ബട്ടർഫ്ലൈയാണ് അനുപമയുടെ അവസാനമിറങ്ങിയ ചിത്രം.