മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് അഹാന കൃഷ്ണകുമാർ.
ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണ.
കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം.
ഇതിനോടകം തന്നെ അഹാന കൃഷ്ണ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന വേഷമിട്ടിരുന്നു.
ടൊവിനോ നായകനായ ലൂക്ക (2019) യിൽ അഹാന നായികയായി.
പതിനെട്ടാം പടി (2019) എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.