നല്ല ഉറക്കത്തിന് ഈ 4 ആസനങ്ങൾ ചെയ്തോളൂ...!
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പൂർണ്ണ ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ ചിലർക്ക് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ടാകാറുണ്ട്. ഇതിനെ Insomnia എന്നാണ് പറയുന്നത്.
നിങ്ങളുടെ ശരീരത്തിൽ ഊർജ്ജം കുറയുകയും നിങ്ങൾക്ക് വേണ്ടത്ര ഉറങ്ങാൻ കഴിയുകയുമില്ല. എന്നാൽ ശാന്തമായ ഉറക്കം ലഭിക്കാൻ നിങ്ങൾ ഈ 4 യോഗാസനങ്ങൾ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾക്ക് ഈ യോഗാസനങ്ങൾ കിടക്കയിൽ തന്നെ ചെയ്യാം. ഇതിന് വെറും 2-3 മിനിറ്റ് മാത്രമേ എടുക്കൂ.
ഒരു ബുദ്ധിമുട്ടുമില്ലാതെ സുഖമായി ഉറങ്ങുന്നതിന് ഈ 4 യോഗാസനങ്ങൾ ഏറ്റവും മികച്ചതായി കണക്കാക്കുന്നു. ഇവ നിങ്ങളുടെ പിരിമുറുക്കം കുറയ്ക്കുകയും മനസ്സിന് വിശ്രമം നൽകുകയും അതിലൂടെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
പെട്ടെന്ന് ഉറങ്ങാൻ സഹായിക്കുന്ന ആ യോഗാസനങ്ങളെ കുറിച്ച് അറിയാം...
ഉറക്കമില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാനുള്ള ഒരു പ്രധാന യോഗാസനമാണിത്. അധോ മുഖ വിരാസനം ചെയ്യാൻ വജ്രാസന ഭാവത്തിൽ ഇരിക്കണം
ശാന്തമായ ഉറക്കം ലഭിക്കാൻ ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾക്ക് ജാനുശിർശാസനവും ചെയ്യാം
ഉറക്കമില്ലായ്മ മാറ്റാൻ ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾക്ക് സുപ്ത ബദ്ധ കോണാസന ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്നും ടെൻഷൻ നീക്കം ചെയ്യാൻ സഹായിക്കും.
വജ്രാസനം പെട്ടെന്ന് ഉറങ്ങാൻ സഹായിക്കുന്ന ഒരു യോഗാസനമാണ്. ഇത് ഭക്ഷണം കഴിച്ച ശേഷം ചെയ്യാം. വജ്രാസനം ദഹനം എളുപ്പമാക്കും ഒപ്പം ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്കും ഗുണകരം.