പ്രമേഹമുണ്ടോ? പഞ്ചസാര മാത്രമല്ല, ഈ ഭക്ഷണങ്ങളും ഒഴിവാക്കാം
പഞ്ചസാര മാത്രമല്ല, നമ്മൾ കഴിക്കുന്ന മറ്റ് പല ഭക്ഷണങ്ങളും പ്രമേഹസാധ്യത കൂട്ടുന്നുണ്ട്. ഏതൊക്കെ ഭക്ഷണപദാർത്ഥങ്ങളാണ് നമുക്ക് പ്രമേഹം തന്നിട്ട് പോകുന്നതെന്ന് നോക്കിയാലോ....
സോഡ, പഴച്ചാറുകൾ തുടങ്ങിയ മധുരമുള്ള പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കാം.
പ്രമേഹ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് വൈറ്റ് ബ്രഡ്. ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
സംസ്കരിച്ച മാംസങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ വര്‍ധിപ്പിക്കും.
ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ് തുടങ്ങിയവയൊക്കെ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ കൂട്ടുന്നു. അതിനാൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്താതെ ശ്രദ്ധിക്കുക.
രാവിലെ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് പ്രമേഹ സാധ്യതയെ തടയാന്‍ സഹായിക്കും.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ സാധ്യതയെ കൂട്ടും. ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അത് വഴി പ്രമേഹമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ഉയർന്ന കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങളും പ്രമേഹ സാധ്യത കൂട്ടുന്നു. ഇവയില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ പോലുള്ളവ തിരഞ്ഞെടുക്കാം.
സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, കുക്കികൾ തുടങ്ങിയവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ട്രാൻസ് ഫാറ്റ്-ഫ്രീ ഭക്ഷണങ്ങൾ, ഒലിവ് ഓയിൽ, അവോക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
കലോറി കുറവാണെങ്കിലും പ്രമേഹ സാധ്യത വർധിപ്പിക്കാൻ കൃത്രിമ മധുരത്തിന് കഴിയും. അതിനാൽ ഇവ അധികമായി കഴിക്കാതെ ശ്രദ്ധിക്കുക.
പഞ്ചസാര ധാരാളം അടങ്ങിയ പലഹാരങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.