എഴുന്നേറ്റയുടൻ സിഗരറ്റ് വലിക്കാറുണ്ടോ? എന്നാൽ സൂക്ഷിക്കുക....
സിഗരറ്റ് വലിക്കുന്ന ശീലം ആരോഗ്യത്തിനെ പല വിധത്തിൽ ബാധിക്കും
ഈ ശീലമുള്ളവർ രാവിലെ എണീറ്റയുടനെ വലിക്കാൻ പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും
അഡിക്ഷൻ ഉള്ളവർ രാത്രി മുഴുവൻ സിഗരറ്റ് ഉപയോഗിക്കാത്തതുകൊണ്ട് രാവിലെയാകുമ്പോൾ ഇവർക്ക് നിക്കോട്ടിൻ അത്യാവശ്യമായി വരും
എന്നാൽ ഇത്തരക്കാർ സൂക്ഷിക്കുക ഇവർക്ക് പുകവലി കൊണ്ടുണ്ടാകുന്ന ക്യാൻസറുകളുടെ സാധ്യത വർധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്
ഇവരിൽ കൂടുതൽ സാധ്യത വായിലെ ക്യാൻസർ, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ എന്നിവയ്ക്കാണ്.
രാവിലെ എണീറ്റ് ഒരു അരമണിക്കൂറിനുള്ളിൽ സിഗരറ്റ് വലിക്കുന്നവരാണെങ്കിൽ ഓർത്തോളൂ ഇവർക്ക് തീവ്ര അഡിക്ഷനാണ്
അതുപോലെ തന്നെയാണ് പ്രഭാത കൃത്യങ്ങൾക്കും പ്രാതലിനും മുൻപും ശേഷവും സിഗരറ്റ് വേണ്ടുന്നവരും ഇതിന് അഡിക്റ്റഡാണ്
അതുകൊണ്ട് ശ്രദ്ധിച്ചോളൂ.. ആരോഗ്യത്തിന് ഉചിതം സിഗരറ്റ് വലി നിർത്തുക എന്നത് തന്നെയാണ്.