പനീർ കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്നാണ് പൊതുവേ ഉള്ള ധാരണ.
എന്നാൽ ഈ രീതിയിൽ പനീർ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.
പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് പനീർ, പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിന് നമ്മൾ കഴിക്കുന്ന സാലഡുകളിൽ ചേർക്കാം.
പച്ചക്കറികൾ ചെറുതായി വഴറ്റി പനീറിനൊപ്പം ചേർക്കുന്നത് കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണമാക്കാം.
പനീർ ആസ്വദിക്കാനുള്ള മറ്റൊരു മാർഗം കാപ്സിക്കം അല്ലെങ്കിൽ മറ്റ് പച്ചക്കറികൾക്കൊപ്പം കഴിക്കുക എന്നതാണ്.
പനീർ സാൻഡ്വിച്ച് സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു വിഭവമാണ്, ഇത് ഡയറ്റിലുള്ളവരെ സഹായിക്കും.
പനീറും പച്ചക്കറികളും ചേർത്ത സൂപ്പ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മുട്ടയും മറ്റ് പച്ചക്കറികളുമായി വഴറ്റി അതിലേക്ക് പനീർ കൂടി ചേർക്കുമ്പോൾ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കുന്നു.
പ്രോട്ടീനിന്റെയും കാല്‍സ്യത്തിന്റെയും മികച്ച ഉറവിടമാണ് പനീർ.